Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.P.John

കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ല; പി​ണ​റാ​യി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സി.​പി.​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി സി.​പി.​ജോ​ൺ. പാ​ർ​ട്ടി വി​ട്ട് മ​ത്സ​രി​ച്ച് എം​എ​ൽ​എ​മാ​രാ​യ നേ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും പ്ര​വ​ർ​ത്ത​ക​രെ നി​ർ​വീ​ര്യ​രാ​ക്കാ​നു​മാ​ണ് ശ്ര​മ​മെ​ങ്കി​ൽ അ​ത് വി​ല​പ്പോ​വി​ല്ല. ഇ​ത് കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന​ക​ത്തെ ഒ​റ്റ​പ്പെ​ട​ൽ മ​റ​ച്ചു​വെ​ക്കാ​നും പാ​ർ​ട്ടി​യു​ടെ യ​ഥാ​ർ​ഥ വ​ക്താ​വ് താ​നാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി.​പി. ജോ​ൺ ആ​രോ​പി​ച്ചു. പി​ണ​റാ​യി​ക്കെ​തി​രെ സി​പി​എ​മ്മി​ന​ക​ത്ത് ശ​ക്ത​മാ​യ ച​ർ​ച്ച​ക​ളും നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്.

പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​വും ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യം ബ്രാ​ഞ്ച് ത​ലം മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പി​ണ​റാ​യി​യു​ടെ പ്ര​സം​ഗ വേ​ദി​ക​ളി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളും ക​ണ്ണൂ​രി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കാ​ത്ത​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി തി​രു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പ​ക​രം ജ​ന​ങ്ങ​ളാ​ണ് തി​രു​ത്തേ​ണ്ട​തെ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ നി​ല​പാ​ട്. ഇ​ത് ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യും. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി ആ​വ​ശ്യ​പ്പെ​ടാ​ൻ സി​പി​ഐ​യെ പ്രേ​രി​പ്പി​ച്ച​തും പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സി.​പി.​ജോ​ൺ പ​റ​ഞ്ഞു.

Latest News

Corehub Up